ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും. കോംഗോ ദക്ഷിണ സുഡാൻ സന്ദർശനത്തിന് ശേഷമാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം മംഗോളിയ സന്ദർശിക്കാനും പദ്ധതിയുണ്ട്. മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. ഒരു മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാനെത്തുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷമാണ്.1999ലാണ് അവസാനമായി മാർപ്പാപ്പ ഇന്ത്യയിലെത്തിയത്. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയാണ് അന്ന് ഇന്ത്യ സന്ദർശിച്ചിരുന്നത്.ആഗസ്റ്റ് ആദ്യവാരം ലോക യുവജന ദിനത്തിൽ പോർച്ചുഗലിലെ ലിസ്ബണിൽ ഉണ്ടാകുമെന്നും ഫ്രാൻസിലെ മാർസെയിൽ സെപ്തംബർ 23-ന് മെഡിറ്ററേനിയൻ ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
