റിലീസ് ചെയ്യുമ്പോൾ ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകൾ നൽകണം എന്നതടക്കമുള്ള നിർമ്മാതാക്കളുടെ ഉപാധികൾ ചർച്ച ചെയ്യാൻ നാളെ ഫിയോക്ക് അടിയന്തര യോഗം ചേരും.
മരക്കാറിന്റെ റിലീസ് ഒടിടിയിലേക്ക് മാറ്റേണ്ടിവരുമെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
അടിയന്തര ഇടപടൽ വേണമെന്ന് തിയറ്റർ ഉടമകളുടെ സംഘടന ഫിയോക് ആവശ്യപ്പെട്ട പ്രകാരം ഫിലിം ചേംബർ പ്രശ്നത്തിൽ ഇടപെട്ടു.
ചേംബർ പ്രസിഡണ്ട് ജി.സുരേഷ്കുമാർ മോഹൻലാലും ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തി.
റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളിൽ മരക്കാർ മാത്രം പ്രർദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിർമ്മാതാക്കൾ മുന്നോട്ട് വെച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് ഫിയോക്ക് യോഗം.