പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. ബംഗളൂരുവിലാണ് സംഭവം.
പിതാവിനെ ഒരു ചാക്കിലാക്കി കൊറിയർ അയയ്ക്കാൻ യുവതിയും ഭർത്താവും ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തുകയായിരുന്നു.
വലിയ പാക്കേജ് അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ എന്താണ് കൊറിയർ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ യുവതി മറുപടി നല്‍കിയില്ല.
ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കില്‍ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീല്‍ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു.
റംസാൻ, ഉഗാദി ആഘോഷസമയമായതിനാല്‍ യാത്രാടിക്കറ്റുകള്‍ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയർ അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.













































































