കോട്ടയം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ നാമ നിർദേശ പത്രിക സമർപ്പിച്ചു.
വരണാധികാരി പുഞ്ച സ്പെഷ്യൽ ഓഫീസർ കെ.പി ജയകുമാർ മുമ്പാകെ പത്രിക സമർപ്പിച്ചത്.
3 സെറ്റ് പത്രികയാണ് നൽകിയത്.
യുഡിഎഫ് നേതാക്കളായ കെ. ഫ്രാൻസിസ് ജോർജ് എം.പി., കുര്യൻ ജോയി, അസീസ് ബഡായി, എം.പി സന്തോഷ് കുമാർ, മോൻസി പി. അലക്സാണ്ടർ എന്നിവരും പത്രികാ സമർപ്പണ വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം എത്തിയിരുന്നു.













































































