രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണനമേളയിൽ മികച്ച കവറേജിനുള്ള ദൃശ്യമാധ്യമ അവാർഡ് എ സി വി ന്യൂസിന്.
സമാപന ചടങ്ങിൽ എച്ച് സലാം എം എൽ എയിൽ നിന്ന് എ സി വി സീനിയർ റിപ്പോർട്ടർ അഭിലാഷ് അപ്പുവും സീനിയർ ക്യാമറമാൻ ജോൺ പി വർഗീസും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
24 ന്യൂസ് രണ്ടാം സ്ഥാനവും ടൈം ന്യൂസ് മൂന്നാം സ്ഥാനവും നേടി.
അച്ചടി മാധ്യമങ്ങൾക്കുള്ള പുരസ്‌കാരത്തിൽ ദേശാഭിമാനി ദിനപത്രം ഒന്നാം സ്ഥാനവും ജനയുഗം രണ്ടാം സ്ഥാനവും നേടി.
സുപ്രഭാതം,മാധ്യമം,കേരള കൗമുദി എന്നീ പത്രങ്ങൾ മൂന്നാം സ്ഥാനം പങ്കിട്ടു.
ശ്രവ്യ മാധ്യമ വിഭാഗത്തിൽ ക്ലബ് എഫ് എം ഒന്നാം സ്ഥാനം നേടി.
കുട്ടനാട് എഫ് എം 90.0 ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹത നേടി.