ആലപ്പുഴ : എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഡോ.എം.എൻ.സോമൻ (ചെയർമാൻ), ശ്രീ.വെള്ളാപ്പള്ളി നടേശൻ (സെക്രട്ടറി), ശ്രീ.തുഷാർ വെള്ളാപ്പള്ളി (അസിസ്റ്റന്റ് സെക്രട്ടറി), ഡോ.ജി.ജയദേവൻ (ട്രഷറർ), കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ.സന്തോഷ് അരയാക്കണ്ടി, ശ്രീ.കെ.പത്മകുമാർ, ശ്രീ.പി.സുന്ദരൻ, ശ്രീ.എ.ജി.തങ്കപ്പൻ, ശ്രീ.അജി എസ്.ആർ.എം, ശ്രീ.മോഹൻ ശങ്കർ, ശ്രീ.എൻ.രാജേന്ദ്രൻ, ശ്രീ.എ.സോമരാജൻ, ശ്രീ.കെ.ആർ.ഗോപിനാഥ്, ശ്രീ.പി.എൻ.രവീന്ദ്രൻ, ശ്രീ.മേലാങ്കോട് വി.സുധാകരൻ, ഡോ.എ.വി.ആനന്ദരാജ്, ശ്രീ.കെ.അശോകപ്പണിക്കർ,അഡ്വ.സംഗീത വിശ്വനാഥൻ, ശ്രീ.പ്രേംരാജ്, ശ്രീ.പി.എൻ.നടരാജൻ, ശ്രീ.പി.വി.ബിനേഷ് പ്ലാത്താനത്ത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വിദഗ്ദ്ധ അംഗങ്ങളായി ഡോ.വി.ജയറാം, ശ്രീ.മേലാങ്കോട് വി.സുധാകരൻ, അഡ്വ.പ്രദീപ് വിജയൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രസ്റ്റ് ബോർഡിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് വരണാധികാരി അഡ്വ.രാജേഷ് കണ്ണൻ ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 27ന് രാവിലെ ചുമതലയേറ്റെടുക്കും.