കടൽ മണൽ ഖനന പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.
ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ നടത്തും.
മത്സ്യ തൊഴിലാളികൾക്കൊപ്പം വിതരണക്കാരും മാർക്കറ്റുകളും ഹർത്താലിൽ പങ്കെടുക്കും.
17 ന് കൊല്ലത്ത് സമരപ്രഖ്യാപന കൺവൻഷൻ നടത്തും.
മാർച്ച് 5 ന് പാർലമെന്റ് മാർച്ച് നടത്തും.
കടലിൽ നിന്ന് മണൽ വാരാൻ വന്നാൽ കായികമായി നേരിടാനും തയ്യാറെന്ന് കോർഡിനേഷൻ കമ്മറ്റി.
കടലിൽ ഖനനം നടത്താൻ അനുവദിക്കില്ല.
കരിനിയമം പിൻവലിക്കണമെന്നും കോർഡിനേഷൻ കമ്മിറ്റി.