തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ്.ഐ ആയ ഹാഷിം റഹ്മാനെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് തോക്ക് വൃത്തിയാക്കുന്നതിനിടെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്. എസ്.ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തു എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
