വ്യാപാര ചർച്ചകളിൽ അന്തിമ ധാരണ എത്താത്ത സാഹചര്യത്തിലാണിത്. പകരം തീരുവ മരവിപ്പിച്ചതിന്റെ കാലാവധി തീരുന്ന ഓഗസ്‌റ്റ് 1 മുതൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും അതിന്മേൽ പിഴയും യുഎസ് ഏർപ്പെടുത്തി. കാര്യങ്ങൾ ശരിയായ ദിശയില്ലല്ലന്നും, അതിനാലാണ് നടപടിയെന്നും ട്രംപ് എക്സിൽ കുറിച്ചു.
ട്രംപിൻ്റെ പ്രഖ്യാപനം വന്ന ഉടൻ വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തി. മരുന്നുകൾ, വാഹനഘടങ്ങൾ, രത്നങ്ങൾ, ഇലക്ട്രിക്കൽ സാധനങ്ങൾ തുടങ്ങിയവയാണ് യുഎസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി.