ന്യൂഡൽഹി: ലൈംഗിക ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും, ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങൾ നടത്തിവന്ന സമരം വെള്ളിയാഴ്ച അർധരാത്രിയോടെ അവസാനിപ്പിച്ചു.തങ്ങളുടെ പരാതികൾ പരിഹരിക്കുമെന്ന് സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പിനെ തുടർന്നാണ് താരങ്ങൾ സമരം അവസാനിപ്പിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ മാറ്റി നിർത്തി അന്വേഷണം നടത്തുമെന്നതടക്കമുള്ള ഉറപ്പ്, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ രണ്ടാംവട്ട ചർച്ചയിൽ സമരക്കാർക്ക് ലഭിച്ചു.
