എഐഎഡിഎംകെ യിൽനിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു. രാവിലെ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ ഒ. പനീർശെൽവത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. തുടർന്നാണ് ഒപിഎസ് ഔദ്യോഗികമായി ഡിഎംകെയിൽ അംഗമായത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽനിന്ന് ഒ.പനീർശെൽവം ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഒപിഎസ് പാർട്ടിയുടെ ഭാഗമായതോടെ തമിഴ്‌നാടിൻ്റെ തെക്കൻമേഖലയിൽ തങ്ങളുടെ കരുത്ത് വർധിപ്പിക്കാനാകുമെന്നാണ് ഡിഎംകെയുടെ കണക്കുക്കൂട്ടൽ. തേവർ വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലകളിൽ ഒപിഎസ്സിൻ്റെ സാന്നിധ്യം പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നും ഡിഎംകെ നേതൃത്വം കരുതുന്നു.














































































