ആലപ്പുഴ മുൻ എം പിയും സി പി എം നേതാവുമായ അഡ്വ.എ എം ആരിഫിന്റെ വാഹനം അപകടത്തിൽപ്പെട്ടു.
പരിക്കേറ്റ ആരിഫിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേർത്തല ദേവീക്ഷേത്രത്തിന് തെക്ക് വശത്താണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷയുടെ പിന്നിൽ ആരിഫിന്റെ കാർ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു.














































































