മധ്യമേഖല ജയിൽ ഡി ഐ ജി രാജീവ് ടി ആർ ജയിൽ എത്തി പരിശോധന നടത്തി.സൂപ്രണ്ടിനോട് ഡി ഐ ജി റിപ്പോർട്ട് തേടി .സംഭവത്തിൽസുരക്ഷ വീഴ്ചയുണ്ടായെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
അസം സ്വദേശിയായ മൊബൈൽ മോഷണക്കേസ് പ്രതി അമിനുൾ ഇസ്ലാം ഇന്നലെയാണ് ജയിൽ ചാടിയത്. പൊലീസും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.