ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു.ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.അന്യ സംസ്ഥാന തീര്‍ത്ഥാടകരാണ് കൂട്ടത്തോടെ എത്തുന്നതിൽ അധികവും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ ഇക്കുറി നീക്കിയതോടെ ഭക്തരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
