ഏറ്റുമാനൂരിൽ അമ്മയും മക്കളും മരിക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മള്ളുശ്ശേരി സെന്റ് തോമസ് ഇടവ സമൂഹത്തിന്റെ നേതൃത്വത്തിൽ അനുശോചനവും പ്രതിഷേധവും സംഘടിപ്പിച്ചു.
മള്ളുശ്ശേരി സെന്റ് തോമസ് പള്ളി സംഘടന, സെന്റ് തോമസ് കുടുംബയോഗം, ലിജിയൻ ഓഫ് മേരി, കെ സി സി, കെ സി ഡബ്ല്യൂ എ, വിൻസെന്റ് ഡി പോൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും അനുശോചന യോഗവും ചേർന്നത്.