കോട്ടയം: നഗരമധ്യത്തിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 40 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കാരാപ്പുഴ സ്വദേശിയായ ഗോകുലാണ് പിടിയിലായത്. വെസ്റ്റ് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
