ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്, 8454 പേര്‍. കുറവ് ആലപ്പുഴയില്‍ 1252. ആദ്യ ദിവസമായ ഇന്നലെ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ക്യാമറയില്‍ കുരുങ്ങിത് 28891 പേരായിരുന്നു. ഇന്ന് 25,000 പേര്‍ക്ക് നോട്ടീസ് അയച്ചുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
ക്യാമറ വഴിയുള്ള എസ്‌എംഎസ് നോട്ടീസും മുടങ്ങിയ അവസ്ഥയിലാണ്. എൻഐസിയുടെ സെര്‍വര്‍ തകരാണ് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വെളിപ്പെടുത്തി.
ഇന്നലെ ഉച്ച മുതല്‍ എൻഐസിയുടെ സെര്‍വര്‍ തകരാറിലാണ്. ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ പരിവാഹൻ സോഫ്റ്റ്‍വെയര്‍ വഴിയാണ് എസ്‌എംഎസ് അയക്കേണ്ടത്. സോഫ്റ്റ്‍വെയര്‍ തകരാര്‍ ഇന്ന് രാത്രി പരിഹരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.














































































