ചൈനയിലെ ഗവേഷകര്‍ വവ്വാലുകളില്‍ കുറഞ്ഞത് 20 പുതിയ വൈറസുകള്‍ കണ്ടെത്തിയെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്.
ഈ വൈറസുകള്‍ കന്നുകാലികളിലേക്കോ മനുഷ്യരിലേക്കോ പടരാന്‍ സാധ്യതയുണ്ടെന്ന് ഇതുമായി
ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 നും 2021 നും ഇടയില്‍ ശേഖരിച്ച യുനാന്‍
പ്രവിശ്യയിലെ 142 വവ്വാലുകളില്‍ നിന്ന്, ജനിതക ക്രമം ഉപയോഗിച്ച്, 22
വൈറസുകളെ ഗവേഷക സംഘം തിരിച്ചറിഞ്ഞു.
പുതുതായി തിരിച്ചറിഞ്ഞ 22
വൈറസുകളില്‍ രണ്ടെണ്ണം അങ്ങേയറ്റം അപകടകരമാണെന്ന് പറയപ്പെടുന്നു. ഈ രണ്ട്
വൈറസുകളും മനുഷ്യരില്‍ തലച്ചോറിലെ വീക്കം, ശ്വാസകോശ
സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഹെന്‍ഡ്ര, ഹെനിപ വൈറസുകളോട് സാമ്യമുള്ളതാണെന്ന് ദി സണ്‍ റിപ്പോര്‍ട്ട്
ചെയ്യുന്നു. ഈ വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗങ്ങളുടെ മരണനിരക്ക് 75 ശതമാനം വരെയാകാമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍
ഉള്ളത്. പഠനത്തില്‍ അജ്ഞാത ബാക്ടീരിയയും ക്ലോസിയെല്ലാ യുനാനെന്‍സിസ് എന്ന പുതിയ
ഏകകോശ പരാദവും കണ്ടെത്തി. 2019-ല്‍ ചൈനയിലെ വുഹാനില്‍
ആദ്യമായി ഉയര്‍ന്നുവന്ന കോവിഡ്-19 പാന്‍ഡെമിക്കിന് വര്‍ഷങ്ങള്‍ക്ക്
ശേഷമാണ് ഈ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്.