കരിപ്പൂർ: കളളക്കടത്ത് സ്വർണ്ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. സൂപ്രണ്ട് പി. മുനിയപ്പനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കാസർകോട് സ്വദേശികൾ എത്തിച്ച സ്വർണ്ണം കരിപ്പൂരിന് പുറത്ത് യാത്രക്കാർക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്.
ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തോളം രൂപയും യുഎഇ ദിർഹവും നിരവധി വിലപിടിപ്പുളള വാച്ചുകളും കണ്ടെടുത്തു. ഇന്ന് ഉച്ചയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണക്കടത്തുമായിബന്ധപ്പെട്ട്ദിവസങ്ങൾക്കു മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥരെ കരിപ്പൂരിൽ സസ്പെൻറ് ചെയ്തിരുന്നു.