പാലക്കാട് : ഊരിൽ വെളളമില്ലാത്തതിനാൽ വനത്തിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. തളികക്കല്ലിൽ വനത്തിലാണ് സംഭവം.പോത്തൻതോട് കണ്ണൻ്റെയും സുജാതയുടെയും കുഞ്ഞാണ് മരിച്ചത്. പ്രസവത്തിന് പിന്നാലെ ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് യുവതിയേയും കുഞ്ഞിനേയും മാറ്റിയിരുന്നു.വ്യാഴാഴ്ചയാണ് സുജാത പ്രസവിച്ചത്. ഊരിൽ വെളളമില്ലാത്തതിനാലാണ് കാട്ടിൽ പോയതെന്നാണ് ഭർത്താവ് കണ്ണൻ പറഞ്ഞത്. വിവരമറിഞ്ഞ ആരോഗ്യ പ്രവർത്തകർ അമ്മയെയും കുഞ്ഞിനെയും ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും, പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കുഞ്ഞിന് 680 ഗ്രാം മാത്രമാണ് തൂക്കമുണ്ടായിരുന്നത്. മാസം തികയും മുമ്പ് ജനിച്ച കുഞ്ഞ് വെൻ്റിലേറ്ററിലായിരുന്നു. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
