മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ തമിഴകത്തിന്റെ തല അജിത്തിനൊപ്പം അഭിനയിക്കുന്ന വാർത്ത നമ്മളെല്ലാവരും കേട്ടതാണ്. ഇപ്പോഴിതാ മഞ്ജു വാര്യർ അജിത്തിനൊപ്പം ഒരു ബൈക്ക് യാത്ര നടത്തിയിരിക്കുകയാണ്.

തല അജിത്തിന്റെ ബൈക്കിനോടുള്ള പ്രണയം എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്രാവശ്യത്തെ ഓൾ ഇന്ത്യ പര്യടനത്തിനിടയിലാണ് നടി മഞ്ജു വാര്യരെയും കൂടെ കൂട്ടിയത്. ഇത് ആദ്യമായാണ് തല അജിത്ത് കൂടെ അഭിനയിക്കുന്ന ഒരു നായികയോടൊപ്പം ഒരു ബൈക്ക് യാത്ര നടത്തുന്നത്. കാശ്മീർ ലഡാക്ക് ഹിമാലയ പഞ്ചാബ് ഇത്രയും സ്ഥലങ്ങളിലാണ് ഇരുവരും യാത്ര നടത്തിയത്. 16 പേരടങ്ങുന്ന സംഘം ആയിട്ടാണ് ഇരുവരും ബൈക്ക് യാത്ര നടത്തിയത്. ഇപ്പോൾ മഞ്ജു വാര്യർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചത്.
