നിർമ്മാണം പുരോഗമിക്കുന്ന കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലെ നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പുകമ്പികൾ മോഷണം പോയി.
1881 കിലോ ഇരുമ്പു കമ്പികൾ മോഷണം പോയതായി കാണിച്ച് പാലം നിർമ്മാണത്തിൻ്റെ കരാറുകാരായ പെരുമാലിൽ ഗ്രാനൈറ്റ് കൺസ്ട്രഷൻസ് കുമരകം പോലീസിൽ പരാതി നൽകി.
ഗർഡർ നിർമ്മാണത്തിനായാണ് സൈറ്റിൽ കമ്പികൾ എത്തിച്ചത്.
അപ്രോച്ച് സ്പാൻ മാതൃകയിലുള്ള ഗർഡറിന് മുകളിലൂടെയുള്ള സമീപന പാതയുടെ നിർമ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മോഷണം നടന്നിരിക്കുന്നത് എന്നും കമ്പനി അധികൃതർ പറഞ്ഞു.