യൂണിയനുകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്.
തിരുവനന്തപുരം ഡിവിഷ റെയില്‍വേ കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥന് പി എല്‍ കുമാറിന്റെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. തിരുവനന്തപുരം കണ്ണൂര്‍ പരീക്ഷണ ഓട്ടത്തിനിടെ തിരിച്ചുള്ള യാത്രയില്‍ പത്ത് മിനിറ്റായിരുന്നു വൈകിയത്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴ് മണിക്കൂര്‍ 10 മിനിറ്റ് എടുത്താണ് കണ്ണൂരില്‍ എത്തിയത്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത് ഏഴ് മണിക്കൂര്‍ 20 മിനിറ്റെടുത്താണ്.
25ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യും.
വന്ദേ ഭാരതിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നു. തമ്ബാനൂരില്‍ നിന്ന രാവിലെ 5.10ന് ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തു. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ച് 9.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കണോമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1,400 രൂപയാണ് എന്നാണ് റിപ്പോർട്ട്. എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണം സഹിതം ടിക്കറ്റ് നിരക്ക് 2,400 രൂപയുമായിരിക്കും.