13 ഉപജില്ലകളില്‍നിന്ന് 3600 കൗമാര കായികതാരങ്ങള്‍ പങ്കെടുക്കും. 98 ഇനങ്ങളിലാണ് മത്സരമെന്ന് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിൻ പോള്‍, ജോബിൻ വര്‍ഗീസ്, റെന്നി സെബാസ്റ്റ്യൻ, മാത്യു തോമസ്, അജിമോൻ തോമസ്, കെ. രാജ്കുമാര്, സി. അനൂപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂള്‍ വിഭാഗത്തില്‍ പൂഞ്ഞാര്‍ എസ്.എം.വി.എച്ച്.എസ്.എസ് ആണ് നിലവിലെ ചാമ്ബ്യൻമാര്. പാലാ സെന്റ് തോമസ് സ്കൂളാണ് രണ്ടാം സ്ഥാനക്കാര്‍. പൂഞ്ഞാര്‍ എസ്.എം.വി. സ്കൂളിന്റെ മികവില്‍ രണ്ടു വര്‍ഷമായി ഈരാറ്റുപേട്ട ഉപജില്ലയാണ് ഓവറോള്‍ ചാമ്ബ്യൻമാര്. കഴിഞ്ഞ തവണ പാലാ സബ് ജില്ലയാണ് രണ്ടാമതെത്തിയത്.