വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വാർഷിക ബൈഠക് ഈ മാസം 15 മുതൽ 17 വരെ എറണാകളം എളമക്കര ഭാസ്ക്കരിയം കൺവെൻഷൻ സെൻ്ററിൽ നടക്കും.
സംസ്ഥാനത്തെ അഞ്ഞുറിലധികം ജില്ലാ ഉപരി ഭാരവാഹികൾ മൂന്നു ദിവസത്തെ ബൈഠക്കിൽ പങ്കെടുക്കും.
സംസ്ഥാന മുൻ ചീഫ് സെക്രട്ടറിയും മേഘാലയാ സർക്കാർ ഉപദേഷ്ടാവുമായ സി.വി.ആനന്ദബോസ് യോഗം ഉദ്ഘാടനം ചെയ്യും.
രാഷ്ട്രീയ സ്വയം സേവക സംഘം ക്ഷേത്രീയ കാര്യകാരി സദസ്യൻ പി.ആർ. ശശിധരൻ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ ഹൈന്ദവ സംഘടനാ സമുദായ നേതാക്കൻമാരും സന്യാസി ശ്രേഷ്ഠൻമാരും വിവിധ വിഷയങ്ങളിൽ മാർഗ്ഗ നിർദ്ദേശം നൽകും.
വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി സ്ഥാണുമാലയൻ, സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി , ജനറൽ സെക്രടറി വി.ആർ. രാജശേഖരൻ എന്നിവർ പങ്കെടുക്കും.