കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഹൈദരലി തങ്ങള്‍ ഇ ഡി യെ അറിയിച്ചിരുന്നു. ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടര്‍ പി എ അബ്ദുള്‍ ഷമീര്‍ രാവിലെ പത്തരയോടെ കൊച്ചി ഓഫിസില്‍ ഹാജരാകും. ബുധനാഴ്ചയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തി ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.