മലപ്പുറം സ്വദേശികളായ സി.പി.നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, അബ്ദുൽ വാഹിബ് എന്നിവരാണ് പിടിയിലായത്. വാഹനത്തിന്റെ മുൻഭാഗത്ത് മാത്രമായിരുന്നു താൽക്കാലിക നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് വാക്കിടോക്കിയും കണ്ടെടുത്തു.
എസ്എഫ്ഐ ദേശീയ സമ്മേളനത്തിനായി കോഴിക്കോട്ടേക്ക് ഇന്നലെ രാത്രി വരുമ്പോഴാണ് സംഘം മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തെ പിൻതുടർന്നത്. വെങ്ങാലി പാലം മുതൽ വെസ്റ്റ്ഹിൽ ചുങ്കം വരെയാണ് പിന്തുടർന്നത്.
വാഹനത്തിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തതിൽ നിന്ന് ദുരൂഹത ഇല്ലെന്നും
മുൻകരുതലായി അറസ്റ്റ് ചെയ്ത അഞ്ചു പേരെയും നോട്ടീസ് നൽകി വിട്ടയച്ചതായും പോലീസ് പറഞ്ഞു.