രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കി, രാജി കോൺഗ്രസ് ആവശ്യപ്പെട്ടില്ല. സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് തന്നെയാണ്. ഇക്കാര്യത്തിൽ
കോൺഗ്രസ് നിലപാട് വ്യക്തമാക്കണം
കോൺഗ്രസിൻ്റെ വികൃത മുഖമാണ് പ്രകടമായത്. കോൺഗ്രസിൻ്റെ നിലപാടിൽ സംശയമുണ്ട് അത് ദൂരീകരിക്കണം. ശക്തമായ മാതൃകയാക്കാൻ കഴിയുന്ന നടപടി വേണം. പൊലിസിൻ്റെ പ്രവർത്തനം പ്രശംസനീയം. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല.
മുകേഷിൻ്റെ സമാനമായ പരാതി ആണോ? സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതികാരിയെ കേൾക്കണമായിരുന്നു. എ കെ ബാലൻ പറഞ്ഞത് പാർട്ടി നിലപാട് അല്ല എന്ന് ആവർത്തിച്ച് ടി പി രാമകൃഷ്ണൻ.
മാറാട് കലാപത്തെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തി ചർച്ചചെയ്യേണ്ട കാര്യമില്ല. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ സി പി എം ഉദ്ദേശിക്കുന്നില്ല എന്നും ടി പി രാമകൃഷ്ണൻ. എ കെ ബാലൻ പറഞ്ഞത് അദ്ദേഹത്തിന്റെ നിരീക്ഷണം മാത്രമെന്നും രാമകൃഷ്ണൻ.














































































