കർണാടക സംഗീതജ്ഞ ബോംബെ ജയശ്രീ ലണ്ടനിലെ ആശുപത്രിയിൽ. യുകെയിൽ സന്ദർശനത്തിനെത്തിയ ജയശ്രീക്ക് തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. അപകടം ഒഴിവാക്കാൻ അടിയന്തരമായി തലയിൽ കീ ഹോൾ ശസ്ത്രക്രിയ നടത്തുകയാണെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്നും ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ അല്ലെന്നുമാണു റിപ്പോർട്ടുകൾ.

ഇന്നലെ വൈകിട്ട് ലിവർപൂൾ
യൂണിവേഴ്സിറ്റിയിലെ യോക്കോ ലെനൻ സെൻ്ററിൽ നടന്ന സംഗീത പരിപാടിക്കായാണ് ജയശ്രീ
ബ്രിട്ടനിലെത്തിയത്. ജയശ്രീ രാംനാഥ് എന്ന ബോംബെ ജയശ്രീ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ നിരവധി സിനിമകളിലാണു പാടിയിട്ടുള്ളത്. 2021ലെ പദ്മശ്രീ അവാർഡ്
ജേതാവുകൂടിയായ ജയശ്രീയെ കഴിഞ്ഞ ഞായറാഴ്ചയാണ് ഈ വർഷത്തെ സംഗീത കലാനിധി അവാർഡിനായി
മദ്രാസ് മ്യൂസിക് അക്കാദമി ശുപാർശ ചെയ്തത്.