കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന്. രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. അർജൻറീന ടീമിൻറെ മത്സരം കൊച്ചിയിൽ നടത്തുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്ന സ്പോൺസർക്ക് സ്റ്റേഡിയം കൈമാറിയത്തിൽ വീഴ്‌ചകൾ ഉണ്ടായി എന്ന വിമർശനം യോഗത്തിൽ ചർച്ചയാവും. ജിസിഡിഎ ഭരണസമിതി യോഗത്തിൽ വിഷയം ഉന്നയിക്കപ്പെടാനാണ് സാധ്യത. കരാറിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണം കോൺഗ്രസ് സ്വീകരിക്കുന്നതിനിടയിലാണ് ഇന്ന് നിർണായക ജിസിഡിഎ യോഗം ചേരുന്നത്.












































































