നഗരസഭാ കൗൺസിലിൽ കടമുറിയെ ചൊല്ലി പ്രതിപക്ഷ അംഗം വോട്ട് ആവശ്യപ്പെട്ടത്തോടെയാണ് സംഘർഷം ഉണ്ടായത്. വോട്ട് നിരസിച്ച നഗരസഭ സെക്രട്ടറി ധീരജ് മാത്യുവിനെ യുഡിഫ് അംഗം നവാസ് മുണ്ടകത്തിലാണ് ആക്രമിച്ചത്. മൈക്കും മറ്റ് ഉപകരണങ്ങളും വലിച്ചെറിഞ്ഞു തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ധീരജ് മാത്യു പറയുന്നു. ദേഹസ്വാസ്യം അനുഭവപ്പെട്ട സെക്രട്ടറിയെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച് നഗരസഭ ജീവനക്കാർ പണി മുടക്കി പ്രതിഷേധിച്ചു. സംഭവത്തിൽ നവാസ് മുണ്ടക്കതിലിനെതിരെ പോലീസ് കേസ് എടുത്തു.