ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫീസര്‍ പ്രമോദ് കുമാറാണ് പിടിയിലായത്.ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയില്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. സര്‍ട്ടിഫിക്കറ്റിനായി 3,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
പരാതിക്കാരന് ആദ്യം 500 രൂപ നല്‍കിയതിനു ശേഷം വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്കിയ പണം വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.