ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറ് മണി മുതലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. 'മിസിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിയെ മികച്ച നടിക്കുള്ള അവാർഡിന് പരിഗണിക്കുന്നത്. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.
'12th ഫെയിൽ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നത്. ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. വിക്രാന്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 2023ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നൽകുന്നത്. ഇതിനായുള്ള എൻട്രികൾ 2024 സെപ്റ്റംബർ 18 വരെ സ്വീകരിച്ചിരുന്നു.