ശബരിമലയിലെ തിരക്കിൽ തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. തിരക്ക് കുറയ്ക്കാൻ കെഎസ്ആർടിസി പരമാവധി സർവീസ് നടത്തണം. പമ്പയിലെ മെഡിക്കൽ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കൽ ഓഫീസർ വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ ഇന്നലെ കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനമാണ് ഉണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശബരിമലയിൽ വലിയ ഭക്തജനപ്രവാഹം ആണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി ദർശനത്തിനായി എത്തുന്നത്.
