രാജ്യത്തിന്റെ ഒന്നാകെയുള്ള കാത്തിരിപ്പും സഫലമാകുന്നു.സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്.
ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളിൽ 10 പേരെ പുറത്തെത്തിച്ചു.
തുരങ്കം തുരന്ന് എത്തിയ രക്ഷാ പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിൽ ആദ്യ സംഘത്തെ ആംബുലൻസിൽ പുറത്തെത്തിച്ചു.
കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികള്‍ക്ക് അരികിലെത്തി ഓരോരുത്തരെയായിപുറത്തെത്തിക്കുകയാണ്.ദൗത്യം വിജയകരമെന്നും അധികൃതർ അറിയിച്ചു.