പത്തനംതിട്ട : ഓണനാളുകളിലെ പൂജകൾക്കായി തുറന്ന ശബരിമലയിൽ ഇന്ന് തിരുവോണ സദ്യ നടക്കും. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിനത്തിലെ സദ്യ.
പതിവ് പൂജകൾ കഴിഞ്ഞ്നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷപൂജ എന്നിവയ്ക്ക് ശേഷമാണ് തിരുവോണ സദ്യ. ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണ സദ്യ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ ക്ഷേത്രത്തിൽ ഉത്രാട സദ്യ നടന്നിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ വകയായാണ് ഉത്രാട സദ്യ ഒരുക്കിയത്. ദേവസ്വം മെസിൽ നടന്ന സദ്യയിൽ ആയിരക്ക ണക്കിന് ഭക്തർ പങ്കെടുത്തു.
അവിട്ടം ദിനമായ നാളെ സന്നിധാനം പോലീസ് ഉദ്യോഗസ്ഥരുടെ വകയും, ചതയ ദിനത്തിൽ മാളികപ്പുറം മേൽശാന്തിയുടെ വകയും സദ്യ ഉണ്ടായിരിക്കും.
ഓണനാളുകളിലെപൂജകൾപൂർത്തിയാക്കി 31-ന് രാത്രിയാണ് നട അടയ്ക്കുക