കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചു അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ പ്രതിക്ക് പിന്നിൽ ഹാൻഡ്ലർ ഉണ്ടെന്നുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.
ഷാരൂഖിന്റെ ഡയറിയും മൊബൈൽഫോണുംപരിശോധിച്ചതിൽ നിന്നും ആസൂത്രണ -ഗൂഡാലോചന സംശയങ്ങൾ തെളിയുന്നതായാണ് പ്രാധമിക നിഗമനം.ഷാരൂഖിന്റെ സഞ്ചാര പാതകളും വ്യക്തി ജീവിതവും അന്വേഷണവിധേയമാക്കിയതിൽ നിന്നും ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചതായും സൂചനകളുണ്ട്.