കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇ ഡി നോട്ടീസ്. ഈ മാസം 27ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡിയുടെ അന്വേഷണം നടക്കുന്നത്. സ്വപ്നയുടെയും ശിവശങ്കറുമായി നടന്ന വാട്ട്സ് ആപ്പ് ചാറ്റിൽ സി.എം രവീന്ദ്രനെ പരാമർശിച്ചിരുന്നു. ഇതിനെ തുടർന്ന് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നെങ്കിലും അന്വേഷണത്തിനോട് സഹകരിച്ചിരുന്നില്ല. അതിൻ്റെ പശ്ചാത്തലത്തിലാണ് സിഎം രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകിയത്.
