നിയമസഭ തെരഞ്ഞെടുപ്പിൽ മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. എന്നാൽ കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്നും മറിയ മത്സരിക്കുന്നില്ലെന്നും സഹോദരൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിട്ടുണ്ട്
ഇതോടൊപ്പം അരൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്. അരൂരിൽ ഷാനിമോൾ ഉസ്മാനൊപ്പം എം പി പ്രവീൺ, എ എ ഷുക്കൂർ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. തൃപ്പൂണിത്തുറയിൽ ദീപക് ജോയിയുടെ പേരാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.














































































