അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനുള്ള സമയം ജൂലൈ മൂന്ന് വരെ നീട്ടി. രണ്ടു ദിവസത്തിൽ ഫലം പ്രഖ്യാപിക്കും എന്നായിരുന്നു 24-ാം തീയതി മന്ത്രി ബിന്ദു പറഞ്ഞത്. പ്ലസ് ടു മാർക്ക് ഏകീകരണത്തിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ തീരുമാനം വൈകുന്നതാണ് കാരണം.