റബറിന്റെ വില 300 രൂപയായി ഉയര്‍ത്തില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ പറഞ്ഞു.
വില ഉയര്‍ത്തുന്നത് പരിഗണനയില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാൽ ഇറക്കുമതി നികുതി 20 -ൽ നിന്ന് 30 ശതമാനമായി ഉയര്‍ത്തിയെന്നും മന്ത്രി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
ഇറക്കുമതി ചെയ്ത റബർ ആറ് മാസത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിബന്ധനയും കോംപൗണ്ട് റബറിന്റെ എക്സൈസ് ഡ്യൂട്ടി പത്തിൽ നിന്ന് 20 ശതമാനമാക്കിയെന്നും മന്ത്രി വിശദീകരിച്ചു..