കോട്ടയം മീനച്ചൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58 ) ആണ് പിടിയിലായത് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്പോവുകയായിരുന്ന ബസ്സിൽ ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
കൂത്താട്ടുകുളത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന 18 കാരിയായ വിദ്യാർത്ഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. ഏറ്റുമാനൂരിൽ നിന്നുമാണ് തോമസ് ബസ്സിൽ കയറിയത്.
പെൺകുട്ടി ഇരുന്നിരുന്ന സീറ്റിന്റെ മധ്യത്തിലാണ് തോമസ് ഇരുന്നത്. യാത്രയ്ക്കിടെഉറങ്ങിപ്പോയവിദ്യാർഥിനിക്ക് നേരെ ചങ്ങനാശ്ശേരി മുതൽ ഇയാൾ ലൈംഗികഅതിക്രമംനടത്തുകയായിരുന്നു.
ബസ് മുത്തൂർ ജംഗ്ഷന് അടുത്ത് എത്തിയപ്പോൾ ഉറക്കം വിട്ടുണർന്ന പെൺകുട്ടി ബഹളം വെച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ച തോമസിനെ തിരുവല്ല കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ വച്ച് തിരുവല്ലപോലീസിന്കൈമാറുകയായിരുന്നു.