മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ഇന്ന് നടക്കും. തിരുവനന്തപുരം കെ.ടി.ഡി.സി മാസ്കോട്ട് ഹോട്ടലിൽ ഉച്ചയ്ക്ക് 2.30നാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. എന്നാൽ വിരുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. നേരത്തെ ഗവർണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കും. ഇന്ന് നടക്കുന്ന വിരുന്നിലേക്ക് മതമേലധ്യക്ഷൻമാരെ ക്ഷണിച്ചിട്ടുണ്ട്.
