ഇലന്തൂർ നരബലി കേസിൽ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിൽ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും, ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുന്നതിനും, കേസ് അട്ടിമറിക്കുന്നതിനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. അഡ്വക്കേറ്റ് ബി എ ആളൂർ ആണ് ലൈലക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. പ്രതിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
