സമനില പോലും നേടിയാല്‍ പ്ലേഓഫ് ഉറപ്പാക്കാമായിരുന്ന മുംബൈ സിറ്റി എഫ് സിയെ അട്ടിമറിച്ച് സീസണിലെ അവസാന ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് അവിസ്മരണീയമാക്കി.
52ാം മിനിറ്റില്‍ ക്വാമി പെപ്ര നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ തലയുയര്‍ത്തി മടങ്ങിയത്.
അവസാന മിനിറ്റില്‍ ബികാഷ് യുംനം നടത്തിയ ക്ലിയറിങാണ് മുംബൈയുടെ സമനില മോഹം പൊളിച്ചത്. മലയാളി താരം മുഹമ്മദ് ഐമെനാണ് കളിയിലെ താരം. ജയത്തോടെ 23 കളിയില്‍ നിന്ന് 28 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് 9ാം പടിയിലെത്തി.
നിലവിലെ ഷീല്‍ഡ് ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയോട് സീസണിലെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ബ്ലാസ്റ്റേഴ്‌സിന്. മാര്‍ച്ച് 12 ന് ഹൈദാരാബാദ് എഫ് സിക്കെതിരെ ഒരു എവേ മത്സരം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇനി അവശേഷിക്കുന്നത്.