ഇന്ധന വില വര്‍ധന, പാചക വാതക വില അനിയന്ത്രിതമായി വര്‍ധിച്ചു. യാത്രാക്കൂലി വര്‍ധനവ് അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിലേക്കും വഴിവച്ചു. കേന്ദ്ര സര്ക്കാരിന്റെ പ്രതിദിന ദുര്‍വ്യയത്തിന് പണം കണ്ടെത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കേന്ദ്ര കമ്മിറ്റിക്ക് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
കോവിഡ് വാക്സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണം. പ്രത്യേക സംസ്ഥാന പദവി നല്കിയരുന്ന 370-ം വകുപ്പ് റദ്ദാക്കിയതിനെതിരേ സിപിഎം അടക്കം നല്കിയ ഹര്‍ജികളില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.















































































