ചേർത്തല വാരണത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു.വാരണം തോട്ടുങ്കൽവെളി ഉത്തമൻ നായരുടെ മകൻ ആദിത്യൻ (23) ആണ് മരിച്ചത്.അയൽവാസികളുമായുള്ള തർക്കത്തിനിടെ ഞായറാഴ്ച ഉച്ചയ്ക്കാണ് വെട്ടേറ്റത്.ഗുരുതരപരിക്കേറ്റ ഇയാളെ കോട്ടയം മെഡി.കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഡോക്ടറെ ആക്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ ആദിത്യൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആദിത്യനെ ആക്രമിച്ച സംഭവത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
