തിരുവനന്തപുരം കാട്ടാക്കടയിൽ പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയെയാണ് ഭർത്താവിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം .
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സോനയുടെയും വിപിന്റെയും വിവാഹം.
വിവാഹത്തിന് മുന്നേ ഇവർ പ്രണയത്തിൽ ആയിരുന്നു. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഭർത്താവ് വിപിൻ ഓട്ടോ ഡ്രൈവറാണ്.