ആലപ്പുഴ ജില്ലയിൽ 6 പഞ്ചായത്തുകൾ ഭരിക്കാനൊരുങ്ങി ബിജെപി. കഴിഞ്ഞ തവണ രണ്ടു പഞ്ചായത്തുകൾ മാത്രം ഭരിച്ച ബിജെപിക്ക് ഇത്തവണ നേട്ടമാണ്. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല തൃപെരുന്തുറ എന്നി പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. ആലാ പഞ്ചായത്ത് പ്രസിഡന്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡന്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡന്റായി പി ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡന്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡന്റായി ബിനുരാജും തെരഞ്ഞെടുക്കപ്പെട്ടു.















































































