മന്നം സമാധിയില്‍ ഗണേഷ് കുമാറും സുകുമാരന്‍ നായരും ഒരുമിച്ച് പ്രാര്‍ഥന നടത്തി. ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതില്‍ സന്തോഷമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
ഗണേഷ് ഒരിക്കലും എന്‍ എസ് എസിന് എതിരാകില്ല. ഗണേഷ് എന്‍ എസ് എസിനും സര്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എന്‍ എസ് എസിന് എതിരായ നിലപാട് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്നേഹ പൂര്‍വം ചേര്‍ത്തു നിര്‍ത്തിയത് സുകുമാരന്‍ നായരായിരുന്നുവെന്നാണ് ഗണേഷിന്റെ പ്രതികരണം. തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ്. അനാവശ്യ പ്രശ്നങ്ങളില്‍ എന്‍ എസ് എസ് ഇടപെടാറില്ലെന്നും എന്‍ എസ് എസും സര്കാരും സ്വതന്ത്രരാണെന്നും രണ്ടും വ്യത്യസ്തമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.